< Back
Kerala

Kerala
മദ്യപാനത്തിനിടെ തർക്കം; യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു
|16 Oct 2023 10:43 PM IST
ചെങ്ങന്നൂർ സ്വദേശി സജീവാണ് മരിച്ചത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: ആലപ്പുഴയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ അടിച്ചുകൊന്നു. ചെങ്ങന്നൂർ സ്വദേശി സജീവാണ് മരിച്ചത്. മൂന്നുപേരെ കരിയിലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരിപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.