< Back
Kerala
ഇത് മനപൂർവം വരുത്തി വെച്ച അപകടമാണ്; കലൂർ അപകടത്തെ ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ വാക്പോര്
Kerala

'ഇത് മനപൂർവം വരുത്തി വെച്ച അപകടമാണ്'; കലൂർ അപകടത്തെ ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ വാക്പോര്

Web Desk
|
10 Jan 2025 5:00 PM IST

നാഥനില്ലാ കളരിയായി കോർപ്പറേഷൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ

എറണാകുളം: കലൂർ സ്റ്റേഡിയം അപകടത്തെ ചൊല്ലി കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ വാക്പോര്. നാഥനില്ലാ കളരിയായി കോർപ്പറേഷൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ കുറ്റപ്പെടുത്തി. ഉത്തരവാദിത്വം മേയർക്കാണെന്നും, രാജിവെയ്ക്കണമെന്നും സ്ഥലം കൌൺസിലർ ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ കൗൺസിലർക്കും ഉത്തരവാദിത്വം ഇല്ലേയെന്നായിരുന്നു മേയറുടെ മറുപടി.

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കൌൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ കൂടുതൽ ആളുകൾ സംഭവത്തിൽ ഉത്തരവാദികളാണ്. അവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം പോലും നടക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്.

വിഷയത്തെ കോർപ്പറേഷനെതിരായ പ്രതിഷേധമാക്കി മാറ്റുന്നത് ബോധപൂർവ്വമാണെന്ന് മേയർ പ്രതികരിച്ചു. തന്റെ മറുപടിയെ പ്രതിപക്ഷം ഭയക്കുന്നു. ജിസിഡിഎ ചെയർമാനുമായി തനിക്കൊരു മത്സരമില്ല. വിനോദ നികുതി ആവശ്യപ്പെട്ട് നോട്ടിസ് കൊടുത്തിട്ടുണ്ട്. എങ്ങനെ ജുഡീഷ്യൽ അന്വേഷണം നടത്തും. പോലീസ് അന്വേഷണം നടക്കുവാണ്. കുറ്റക്കാരെ രക്ഷിയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നും മേയർ പറഞ്ഞു.


Similar Posts