< Back
Kerala

Kerala
മേഘമലയിൽ കറങ്ങി അരിക്കൊമ്പൻ; ഗതാഗതം തടസപ്പെട്ടു, ആശങ്ക വിടാതെ ജനം
|9 May 2023 8:41 AM IST
ആനയെ തിരികെ പെരിയാറിലേക്ക് തന്നെ വിടാനുള്ള തീവ്രശ്രമത്തിലായിരുന്നു തമിഴ്‌നാട്
ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ തന്നെ തുടരുന്നു. അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ആനയെത്തി. തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
ആനയെ തിരികെ പെരിയാറിലേക്ക് തന്നെ വിടാനുള്ള തീവ്രശ്രമത്തിലായിരുന്നു തമിഴ്‌നാട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ആന ജനവാസമേഖലയിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നത് ആശ്വാസമാണ്. മേഘമലയിലേക്കുള്ള റോഡിൽ കഴിഞ്ഞദിവസം അരിക്കൊമ്പൻ നിലയുറപ്പിച്ചത് കാരണം ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ആന പിന്നീട് കാട്ടിലേക്ക് കയറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അരിക്കൊമ്പനെത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിനിടെ സമയബന്ധിതമായി കേരളം വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.