< Back
Kerala
അരിക്കൊമ്പൻ സിങ്കുകണ്ടത്ത്;  ദൗത്യസംഘം ആനയ്ക്കരികിൽ
Kerala

അരിക്കൊമ്പൻ സിങ്കുകണ്ടത്ത്; ദൗത്യസംഘം ആനയ്ക്കരികിൽ

Web Desk
|
29 April 2023 10:06 AM IST

ആനയെ ദൗത്യമേഖലയിൽ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ദിവസവും തുടരുന്നു. ആനയെ സിങ്കുകണ്ടത്തിന് സമീപം കണ്ടെത്തിയതായി ദൗത്യ സംഘം അറിയിച്ചു. ആനയെ ദൗത്യമേഖലയിൽ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. അനുയോജ്യമായ സ്ഥലത്ത് ആന എത്തിയതിന് ശേഷം ദൗത്യം ആരംഭിക്കുമെന്ന് ചീഫ് വെറ്റിനറി സർജർ അരുൺ സക്കറിയ പറഞ്ഞു.

അതേസമയം അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആനയെ ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദത്തിലാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Similar Posts