< Back
Kerala

Kerala
തിരൂരിൽ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച് വിഴുങ്ങി; യുവതി പിടിയിൽ
|6 Aug 2024 8:53 PM IST
നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് പിടിയിലായത്.
മലപ്പുറം: തിരൂർ പാൻ ബസാറിലെ പള്ളിയിൽനിന്ന് കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പള്ളിയിൽ നിസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിച്ചത്. പൊലീസ് പിടികൂടിയപ്പോൾ യുവതി ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് എക്‌സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് വയറ്റിൽ അരഞ്ഞാണം കണ്ടത്.