< Back
Kerala

Kerala
വണ്ടിപ്പെരിയാർ പോക്സോ കേസ്: കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി
|19 Dec 2024 6:27 PM IST
നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ് കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ബോണ്ട് നൽകിയാൽ അർജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു.
കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ നിർദേശിക്കുന്നത് അപൂർവ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ് കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.