< Back
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പ; കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala

അർജുൻ ആയങ്കിക്കെതിരെ കാപ്പ; കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Web Desk
|
7 Jun 2022 11:01 AM IST

ഡി.ഐ.ജി രാഹുൽ ആർ നായരുടേതാണ് ഉത്തരവ്

കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഡി.ഐ.ജി രാഹുൽ ആർ നായരുടേതാണ് ഉത്തരവ്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടേയും സ്വർണക്കടത്ത് കേസിന്‍റേയും പശ്ചാത്തലത്തിലാണ് നടപടി

രണ്ടാഴ്ച മുമ്പാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശ പൊലീസ് ഡി.ഐ.ജിക്ക് കൈമാറിയത്. ഈ ശുപാർശ അംഗീകരിച്ചാണ് ഡി.ഐ.ജി കാപ്പ ചുമത്തിയത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ജാമ്യത്തിലുള്ള അർജുൻ ഇപ്പോള്‍ എറണാകുളത്താണ്.



Similar Posts