< Back
Kerala
ആർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Kerala

ആർജുൻ ആയങ്കിയുടെതെന്ന് സംശയിക്കുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Web Desk
|
27 Jun 2021 5:24 PM IST

അര്‍ജുന്‍റെ KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്

രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി ആർജുൻ ആയങ്കിയുടെത് എന്ന് സംശയിക്കുന്ന വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് സമീപമാണ് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ് കാർ കണ്ടെത്തിയത്.

കാര്‍ അർജുന്‍ ആയങ്കിയുടെ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം. അര്‍ജുന്‍റെ KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് കാര്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയത്. അഴീക്കല്‍ കപ്പക്കടവിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡ്ഡിലായിരുന്നു ഈ കാര്‍ സൂക്ഷിച്ചിരുന്നത്. അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ നിലവില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് കാറിന് കാവല്‍ പോലും പോലീസ് ഏര്‍പ്പെടുത്താതിരുന്നത്. ആ സമയത്താണ് കാര്‍ കാണാതാവുന്നത്.

Related Tags :
Similar Posts