< Back
Kerala
Arjun
Kerala

ഇനി മടക്കം; കണ്ണാടിക്കലിലെ വീട്ടുമുറ്റത്ത് അര്‍ജുന് അന്ത്യവിശ്രമമൊരുങ്ങും

Web Desk
|
26 Sept 2024 1:18 PM IST

അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം

കോഴിക്കോട്: അർജുന് അന്ത്യവിശ്രമമൊരുങ്ങുന്നത് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുമുറ്റത്ത് . അർജുൻ നിർമിച്ച വീടിനോട് ചേർന്ന് സംസ്കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. അർജുന്‍റെ ബന്ധുക്കളെ ചേർത്തുപിടിക്കാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് നിരവധി പേരാണെത്തുന്നത്.

അർജുന്‍ സ്വപ്നം കണ്ട് നിർമിച്ച വീടാണിത് . ലോറിയിൽ ജോലിക്ക് പോകുന്നതിനാൽ വളരെ കുറച്ച് കാലം മാത്രമാണ് അർജുൻ ഈ വീട്ടിൽ താമസിച്ചത്. മകന് അന്ത്യനിദ്ര വീടിനോട് ചേർന്നാകണമെന്നുള്ളത് അച്ഛൻ്റെ ആഗ്രഹമാണ്. വീടിൻ്റെ വലത് വശത്തായാണ് സംസ്കരിക്കുക.

പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയതെന്ന് സഹോദരി അഞ്ജു പറഞ്ഞു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുകയാണ് കുടുംബം. മൃതദേഹം എത്തിക്കുന്നതിനനുസരിച്ച് മറ്റ് ക്രമീകരണങ്ങൾ നടത്തും. നിരവധി പേർ അർജുൻ്റെ വീട്ടിലേക്ക് എത്തുകയാണ്. ഇത്രയും കാലമുള്ളത് പോലെ ചേർത്ത് പിടിക്കുകയാണ്.

Related Tags :
Similar Posts