< Back
Kerala
Around 25 children missing: Serious finding against Satyam Ministries,latest news25 ഓളം കുട്ടികളെ കാണാനില്ല: സത്യം മിനിസ്ട്രീസിനെതിരെ ഗുരുതര കണ്ടെത്തൽ
Kerala

25ഓളം കുട്ടികളെ കാണാനില്ല: സത്യം മിനിസ്ട്രീസിനെതിരെ ഗുരുതര കണ്ടെത്തൽ

Web Desk
|
9 July 2024 7:48 PM IST

സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

പത്തനംതിട്ട: മണിപ്പൂരിൽ നിന്ന് അനുമതിയില്ലാതെ കുട്ടികളെ എത്തിച്ച സത്യം മിനിസ്ട്രീസിനെതിരെ ഗുരുതര കണ്ടെത്തൽ. സത്യം മിനിസ്ട്രീസിലെ കുട്ടികളെ കാണാനില്ലെന്ന ​ഗുരുതര കണ്ടെത്തലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയത്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ 53 ഓളം കുട്ടികൾ സത്യം മിനിസ്ട്രീസിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 19 ആൺകുട്ടികളും 9 പെൺകുട്ടികളും മാത്രമാണുള്ളതെന്നും കണ്ടെത്തി.

അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചതിന് സത്യം മിനിസ്ട്രീസിനെതിരെ നടപടിയുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി തീരുമാനിച്ചിരുന്നു. കുട്ടികളെ സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാനായിരുന്നു നീക്കം. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തിയത്.

ആൺകുട്ടികളെ കൊല്ലത്തേക്കും ,പെൺകുട്ടികളെ സമീപത്തെ മറ്റൊരു സ്ഥാപത്തിലേക്കുമാണ് മാറ്റാൻ തീരുമാനിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് സി.ഡബ്ല്യു.സി പറഞ്ഞു.

Similar Posts