< Back
Kerala
പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: രണ്ടു പേർ അറസ്റ്റിൽ
Kerala

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: രണ്ടു പേർ അറസ്റ്റിൽ

Web Desk
|
11 Jan 2022 9:29 AM IST

അട്ടത്തോട് സ്വദേശികളാണ് പിടിയിലായത്.

പമ്പയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അട്ടത്തോട് സ്വദേശികളാണ് പിടിയിലായത്.

ഒരു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണ് കുട്ടി. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലയ്ക്കല്‍, അട്ടത്തോട് മേഖലയില്‍ നിന്ന് പമ്പ സി.ഐയുടെ നേതൃത്വത്തില്‍ രണ്ടു പേരെയും പിടികൂടി. രഞ്ജിത് രമേശ്, കണ്ണൻ ദാസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരു കേസ് കൂടി മൂന്ന് മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ കുട്ടിയെ ഉപദ്രവിച്ചെന്ന കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണനാണ് പിടിയിലായത്.

Related Tags :
Similar Posts