< Back
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം: ലത്തീന്‍ കത്തോലിക്ക സഭ
Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം: ലത്തീന്‍ കത്തോലിക്ക സഭ

Web Desk
|
29 July 2025 1:22 PM IST

ചത്തീസ്ഡഡ് മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

കൊച്ചി: ചത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്ന് ലത്തീന്‍ കത്തോലിക്ക സഭ. ക്രൈസ്തവ ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഭയം ജനിപ്പിക്കുന്നത്.

മതപരിവര്‍ത്തനക്കുറ്റം കൂട്ടിച്ചേര്‍ത്തത് കേസ് ബലപ്പെടുത്താനാണെന്നും കത്തോലിക്ക സഭ പറഞ്ഞു. ചത്തീസ്ഡഢ് മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും ലത്തീന്‍ കത്തോലിക്ക സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കള്ളക്കേസ് രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടിനേറ്റ തീരാകളങ്കമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും സഭ വ്യക്തമാക്കി.

നിരപരാധികളായ കന്യാസ്ത്രീകളെ മോചിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം. 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്ക് തിരെ നടന്നത് 4316 അക്രമങ്ങള്‍. 2023 ല്‍ 733 എന്നത് 2024 ല്‍ 834 ആയി വര്‍ധിച്ചുവെന്നും സഭ.

Similar Posts