< Back
Kerala

Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്നും നാളെയും എൽഡിഎഫ് പ്രതിഷേധം
|3 Aug 2025 6:24 AM IST
ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്നും നാളെയും എൽഡിഎഫിന്റെ പ്രതിഷേധം. ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടക്കുക. ഇന്നും നാളെയുമായി 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന പ്രതിഷേധത്തിന് പ്രധാന നേതാക്കൾ നേതൃത്വം നൽകും.