< Back
Kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്; കോഴിക്കോട് അതിരൂപതയുടെ പ്രതിഷേധ പരിപാടിയിൽ നിന്ന് താമരശ്ശേരി രൂപത പിന്മാറി
Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്; കോഴിക്കോട് അതിരൂപതയുടെ പ്രതിഷേധ പരിപാടിയിൽ നിന്ന് താമരശ്ശേരി രൂപത പിന്മാറി

Web Desk
|
3 Aug 2025 4:50 PM IST

ജാമ്യം ലഭിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് പ്രസക്തിയില്ലെന്ന് കാണിച്ചാണ് പിന്മാറ്റം

കോഴിക്കോട്: കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോഴിക്കോട് അതിരൂപത നടത്തുന്ന പ്രതിഷേധ പരിപാടിയിൽ നിന്ന് താമരശ്ശേരി രൂപത പിന്മാറി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് പ്രസക്തിയില്ലെന്ന് കാണിച്ചാണ് താമരശ്ശേരി രൂപതയുടെ പിന്മാറ്റം.

അതേസമയം ഇന്ന് വൈകിട്ട് കോഴിക്കോട് അതിരൂപത പ്രതിഷേധ പരിപാടി നടത്തി. താമരശ്ശേരി രൂപതയുടെ പിന്മാറ്റത്തിൽ കോഴിക്കോട് അതിരൂപത പ്രതികരണമൊന്നും നടത്തിയിട്ടില്ല.

watch video:

Similar Posts