< Back
Kerala
വാളയാര്‍ കേസിൽ സിബിഐക്ക് തിരിച്ചടി; പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത നടപടി തടഞ്ഞ് ഹൈക്കോടതി
Kerala

വാളയാര്‍ കേസിൽ സിബിഐക്ക് തിരിച്ചടി; പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത നടപടി തടഞ്ഞ് ഹൈക്കോടതി

Web Desk
|
2 April 2025 1:39 PM IST

മാതാപിതാക്കൾ വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്

കൊച്ചി: വാളയാര്‍ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത സിബിഐ കോടതിയുടെ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കൾ വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിൾ ബെഞ്ച് ഇളവ് നൽകി. അവധിക്കാലത്തിന് ശേഷം ഹരജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.

വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ തങ്ങളെയും പ്രതിചേർത്ത സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച്, മാതാപിതാക്കൾക്കെതിരെയുള്ള സിബിഐ കോടതിയുടെ എല്ലാ നടപടികളും തടഞ്ഞു.

വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും കോടതി ഇളവ് നൽകിയിട്ടുണ്ട്. ഈ മാസം 25 -ന് ഹാജരാകാനാണ് സിബിഐ കോടതി മാതാപിതാക്കൾക്ക് സമൻസ് അയച്ചിരുന്നത്. പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യം മറച്ചുവച്ചതിനാണ് ഇവരെ സിബിഐ കേസിൽ പ്രതികളാക്കിയത്.

കേസ് അട്ടിമറിക്കുന്നതിന് സിബിഐ നടത്തുന്ന ആസൂത്രിതമായ അന്വേഷണത്തിൻ്റെ ഭാഗമായാണ് തങ്ങളെ പ്രതി ചേർത്തതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.


Similar Posts