< Back
Kerala
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ആന്ധ്രാ സ്വദേശി അറസ്റ്റിൽ
Kerala

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ആന്ധ്രാ സ്വദേശി അറസ്റ്റിൽ

Web Desk
|
18 Dec 2021 4:32 PM IST

11 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന ആന്ധ്ര സ്വദേശി അറസ്റ്റിൽ. ആന്ധ്രാ സ്വദേശി രതീഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 11 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ വ്യക്തിയുടെ ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ രതീഷിന്റെ മാനസികനില പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപ്പിടിത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് ശുചിമുറിയിൽ നടന്ന തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപ്പിടിത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപ്പിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം പലരും ഉന്നയിക്കുന്നുണ്ട്.


Similar Posts