< Back
Kerala
വാട്ടർഅതോറിറ്റിയുടെ ജെസിബി മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Kerala

വാട്ടർഅതോറിറ്റിയുടെ ജെസിബി മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Web Desk
|
23 Aug 2021 12:13 PM IST

തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. യാർഡിൽ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച് കൊണ്ടുപോയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബിയാണ് മോഷണം പോയത്. ഓണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അവധിയിലായിരുന്ന സമയത്താണ് തിപ്പലശ്ശേരി ആലിന്‍ തയ്യില്‍ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. എറണാകുളം സ്വദേശി മതിലകത് വീട്ടില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി.

ജോലിക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസിന്റെ അന്വേഷണത്തിനിടെ മുരുകന്‍,ജെസിബി പൊള്ളാച്ചിയിലേക്ക് കടത്തുകയാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബി പെരുമ്പിലാവില്‍നിന്നു കൊല്ലങ്കോട് കേരള അതിര്‍ത്തിവരെ ഇയാള്‍ ഓടിച്ചുകൊണ്ടുപോയി. പന്നിത്തടത്തെ കരാറുകാരന്റെ ജോലിക്കിടെയും ഇയാള്‍ ചില്ലറ മോഷണങ്ങള്‍ നടത്തിവരാറുണ്ടന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Tags :
Similar Posts