< Back
Kerala
വിഎസിനായി കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയിലാണ്: കുറിപ്പുമായി മകന്‍ അരുണ്‍ കുമാര്‍
Kerala

വിഎസിനായി കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയിലാണ്: കുറിപ്പുമായി മകന്‍ അരുണ്‍ കുമാര്‍

Web Desk
|
10 July 2025 3:05 PM IST

''ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്''

തിരുവനന്തപുരം: തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

അതേസമയം ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് മകൻ അരുൺകുമാർ.

''ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിർദ്ദേശിച്ചത്. സഖാവ് വീഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങൾ പ്രതീക്ഷയിൽത്തന്നെയാണ്''- ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്. തുടർന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകൾ മാറ്റുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം തലവൻ പരിശോധന നടത്തിയിരുന്നു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിർദ്ദേശിച്ചത്. സഖാവ് വീഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങൾ പ്രതീക്ഷയിൽത്തന്നെയാണ്.

Similar Posts