< Back
Kerala
മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ പെരുന്നാൾ അവധിയിലും മുസ്‌ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുന്നു: കാന്തപുരം വിഭാഗം നേതാവ്
Kerala

മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ പെരുന്നാൾ അവധിയിലും മുസ്‌ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുന്നു: കാന്തപുരം വിഭാഗം നേതാവ്

Web Desk
|
5 Jun 2025 5:06 PM IST

'പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ്‌ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്'

കോഴിക്കോട്: മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ പെരുന്നാൾ അവധിയിലും മുസ്‌ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുകയാണെന്ന് കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. മുസ്‌ലിം ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും പെരുന്നാൾ സൽക്കാരങ്ങളും വിരുന്നുകളുമുണ്ടെന്ന് അറിയാത്തവരല്ല കേരളം ഭരിക്കുന്നവരെന്ന് ഹസൻ മുസ്‌ലിയാർ പറഞ്ഞു.

കാറ്റിന് ലീവ്, മിന്നിന് ലീവ്, ഇടിവെട്ടിന് ലീവ്, മഴക്കാണങ്കിൽ ലീവോട് ലീവ്, ക്രിസ്തുമസിന് 10 ലീവ്, ഓണത്തിന് ലീവിൻ മേൽ ലീവ്. മുസ്‌ലിം പെരുന്നാളിന് മാത്രം ലീവില്ല. പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ്‌ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറിൽ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിർത്തിയിരുന്നെങ്കിൽ കണ്ണിൽ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സർക്കാർ എന്ന പെരുമ്പറയുമായി നിലമ്പൂരിലൂടെ നടക്കാമായിരുന്നില്ലേയെന്ന് ഹസൻ മുസ്‌ലിയാർ ഫേസ്ബുക്കിൽ കുറിച്ചു.

ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവിറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റിയിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

കോരന് കഞ്ഞി കുമ്പിളിൽ. കാറ്റിന് ലീവ്, മിന്നിന് ലീവ്, ഇടിവെട്ടിന് ലീവ്, മഴക്കാണങ്കിൽലീവോട് ലീവ്,ക്രിസ്തുമസിന് 10 ലീവ്, ഓണത്തിന് ലീവിൻമേൽ ലീവ്. മുസ്ലിം പെരുന്നാളിന് മാത്രം ലീവില്ല. ഇപ്രാവശ്യം സർക്കാർ കലണ്ടറിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ ലീവ്. പക്ഷേ പെരുന്നാൾ ശനിയാഴ്ചയായി. അതോടെ സർക്കാൾ പ്രഖ്യാപിച്ച പെരുന്നാൾ ലീവ് പിൻവലിച്ചു. മുസ്ലിം ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും

പെരുന്നാൾ സൽക്കാരങ്ങളും വിരുന്നുകളും ഉണ്ടെന്ന് അറിയാത്തവരല്ല കേരളം ഭരിക്കുന്നവർ. മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ ലീവിലും മുസ്ലിം സമുദായത്തെ മാറ്റി നിർത്തുകയാണ് ഗവൺമെൻ്റ്.

പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ്ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്. ഇപ്രാവശ്യം കലണ്ടറിൽ കാണിച്ച വെള്ളിയാഴ്ച ലീവ് നിലനിർത്തിയിരുന്നെങ്കിൽ കണ്ണിൽ പൊടിയിടാനങ്കിലും പെരുന്നാളിന് മൂന്ന് ലീവ് അനുവദിച്ച ആദ്യ സർക്കാർ എന്ന പെരുമ്പറയുമായി നിലമ്പൂരിലൂടെ നടക്കാമായിരുന്നില്ലെ?


Related Tags :
Similar Posts