< Back
Kerala

Kerala
ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസഫാഖ് ആലം റിമാൻഡിൽ
|10 Aug 2023 4:45 PM IST
പ്രതിക്കെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസഫാഖ് ആലത്തെ റിമാൻഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പ്രതിയെ എറണാകുളം പോക്‌സോ കോടതിയിൽ ഹാജരാക്കിയത്. പ്രതിക്കെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പിന്റെയടക്കം വിശദാംശങ്ങൾ പൊലീസ് ക്രോഡീകരിക്കുകയാണ്. എത്രയുംവേഗം കേസിന്റെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസിൽ നിർണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അസ്ഫാഖ് ആലത്തിനെതിരായ തെളിവുകൾ ശേഖരിക്കാൻ ബിഹാറിലേക്കും ഡൽഹിയിലേക്കും പോയ സംഘം തിരിച്ചെത്തിയ ശേഷം ഇവരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.