< Back
Kerala
Kerala
ആരോഗ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചില്ല; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശാ പ്രവർത്തകർ
|16 Feb 2025 7:10 AM IST
മുടങ്ങിക്കിടക്കുന്ന വേതന തുക വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറിലധികം വരുന്ന സ്ത്രീകൾ ആശാ പ്രവർത്തകർ സമരം ചെയ്യുന്നത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രത്യാശ ഇല്ലാതായതോടെ മുന്നോട്ടിനിയെന്തെന്ന ആശങ്കയിൽ ആയിരിക്കുകയാണ് സംസ്ഥാനത്തെ ആശാ പ്രവർത്തകർ. സുപ്രധാനവിഷയങ്ങളില്‍ ഒന്നും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിച്ചില്ല. ഇതോടെ സമരവുമായി മുന്നോട്ടു പോകാനാണ് ആശ വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം.
മുടങ്ങിക്കിടക്കുന്ന വേതനതുക ഉടൻ വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറിലധികം വരുന്ന സ്ത്രീകൾ ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. ഇന്നലെ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ആശ പ്രവർത്തകരുടെ മഹാസംഗമമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.