Kerala
ആശാ സമരം നൂറാം ദിവസത്തിലേക്ക്; സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധം
Kerala

ആശാ സമരം നൂറാം ദിവസത്തിലേക്ക്; സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധം

Web Desk
|
20 May 2025 10:04 PM IST

ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ സമരം നൂറാം ദിവസത്തിലേക്ക് കടന്നു.സമരപ്പന്തലിൽ 100 പന്തം കൊളുത്തി ആശാ പ്രവർത്തകർ പ്രതിഷേധിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സമരപ്പന്തലിലെത്തി. ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സർക്കാർ നാലാം വാർഷികം ആഘോഷമാക്കുമ്പോൾ ആശമാർ ഇപ്പോഴും തെരുവിലാണ്. െൈവകുന്നേരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ അഗ്‌നി ജ്വാല തെളിച്ചു. ആശമാർക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവർ എത്തി. ആശമാരുടെ സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രതിഷേധ ജ്വാല തെളിയിച്ചത്.

ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.

Similar Posts