< Back
Kerala
Asha strike
Kerala

ആശാ സമരം തുടങ്ങിയിട്ട് രണ്ട് മാസം'; നിരാഹാര സമരം 22-ാം ദിവസം

Web Desk
|
10 April 2025 6:47 AM IST

21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ സമരം തുടങ്ങിയിട്ട് ഇന്ന് രണ്ട് മാസം. നിരാഹാര സമരം 22-ാം ദിവസവും തുടരുകയാണ്. ആശാ വർക്കർമാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ വസ്തുതാപരമായി മനസിലാക്കാത്തതിനാൽ ആണെന്ന് ആശമാർ പറയുന്നു.

21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ല. ആശമാർക്ക് ആദ്യഘട്ടത്തിൽ ഓണറേറിയമായി നൽകാൻ കഴിയുന്ന തുക എത്രയെന്ന് ഒരു ചർച്ചയിലും സർക്കാർ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാർ പറയുന്നു. അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.


Similar Posts