< Back
Kerala
പ്രഖ്യാപനം മാത്രം പോര, സുരേഷ് ഗോപി ഇനി ഉത്തരവുമായി വന്നാൽ മതി; സമരം ചെയ്യുന്ന ആശമാർ
Kerala

'പ്രഖ്യാപനം മാത്രം പോര, സുരേഷ് ഗോപി ഇനി ഉത്തരവുമായി വന്നാൽ മതി'; സമരം ചെയ്യുന്ന ആശമാർ

Web Desk
|
14 March 2025 12:13 PM IST

ആശമാരുടെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 33 ദിവസം

തിരുവനന്തപുരം: കേന്ദ്രം എല്ലാം ചെയ്തെന്ന് അടിക്കടി സമരപന്തലിലെത്തി വീമ്പ് പറയുന്ന സുരേഷ് ഗോപി എംപിക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാർ.കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര ഉത്തരവ് വേണമെന്നും ആശമാര്‍ മീഡിയവണിനോട് പറഞ്ഞു .സുരേഷ്‌ഗോപി ഇനി വരേണ്ടത് ഉത്തരവുമായിട്ടാകണം. അല്ലാതെ അദ്ദേഹം വരുന്നത് കൊണ്ട് ഒരു കാര്യവുമില്ലന്നും സമരക്കാർ പറഞ്ഞു.

അതേസമയം, വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട്ഇന്നേക്ക് 33 ദിവസമായി. ഇന്നലെ നാടും നഗരവും ഉത്സവലഹരിയിൽ ആറാടിയപ്പോൾ പ്രതിഷേധ പൊങ്കാല ഇട്ട് ആശമാർ സമരം കൂടുതൽ ശക്തമാക്കി. എന്നാൽ കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്.

ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.


Similar Posts