< Back
Kerala
ആശാവർക്കർമാരുടെ മഹാസംഗമം ഇന്ന്; 26,000ലേറെ പേർ ഭാഗമാകും
Kerala

ആശാവർക്കർമാരുടെ മഹാസംഗമം ഇന്ന്; 26,000ലേറെ പേർ ഭാഗമാകും

Web Desk
|
20 Feb 2025 7:56 AM IST

മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശികയുടെ വിതരണം സർക്കാർ ആരംഭിച്ചെങ്കിലും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാത്ത സമരം അവസാനിപ്പിക്കില്ലന്നാണ് ആശാ വർക്കർമാരുടെ നിലപാട്

തിരുവനന്തപുരം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ഭാഗമായി ഇന്ന് ആശാ വർക്കർമാരുടെ മഹാസംഗമം നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 26,000ൽ അധികം വരുന്ന ആശാ വർക്കർമാർ മഹാസംഗമത്തിന്റെ ഭാഗമാകും.

ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യവുമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം ഇന്ന് മുതൽ കൂടുതൽ ശക്തമാകും. ഈ മാസം 10ന് ആരംഭിച്ച സമരം മുന്നേറുമ്പോൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വേദിയിലെത്തിയത്. സമവായ നീക്കത്തിന്റെ ഭാഗമായി മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശികയുടെ വിതരണം സർക്കാർ ആരംഭിച്ചെങ്കിലും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാത്ത സമരം അവസാനിപ്പിക്കില്ലന്നാണ് ആശാ വർക്കർമാരുടെ നിലപാട്.

Similar Posts