< Back
Kerala

Kerala
ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍
|16 Jan 2026 3:20 PM IST
വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തൃശൂർ: ഹിമാലയത്തിലേക്ക് സൈക്കിളില്‍ യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്‌റഫ് മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. 43 വയസായിരുന്നു.
സംഭവസ്ഥലത്തെത്തി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
2017ലെ ഒരു ബൈക്കപകടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പാദം. തുന്നിച്ചേര്‍ത്ത വേദനയുമായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നിനുപുറകെ അപകടങ്ങള്‍ ഓരോന്നായി അഷ്‌റഫിനെ തേടിയെത്തുകയായിരുന്നു. വേദനകള്‍ വിടാതെ പിന്തുടര്‍ന്നെങ്കിലും നേരിയ ചലനശേഷിയുള്ള കാലുമായി അഷ്‌റഫ് ലഡാക്കിലേക്ക് യാത്ര പോയിരുന്നു.