< Back
Kerala
പടക്കം പൊട്ടിക്കാൻ പറഞ്ഞത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജുമെന്ന്‌ അഷ്റഫ് കല്ലടി
Kerala

പടക്കം പൊട്ടിക്കാൻ പറഞ്ഞത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജുമെന്ന്‌ അഷ്റഫ് കല്ലടി

Web Desk
|
13 July 2025 8:18 PM IST

ആരോപണം നേതാക്കൾ നിഷേധിച്ചു

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും പറഞ്ഞിട്ടാണെന്ന് അഷ്റഫ് കല്ലടി. തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രവലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷില്ലെന്നും തന്നെ ചതിച്ചതാണെന്നും അഷ്റഫ് പറഞ്ഞു. ഓഫീസിലേക്ക് പടക്കമെറിഞ്ഞിട്ടില്ല. ഓഫീസിന് മുന്നിലെ റോഡിൽവെച്ചാണ് പടക്കം പൊട്ടിച്ചതെന്നും അഷ്റഫ് വ്യക്തമാക്കി.

താൻ പി.കെ ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും അഷ്റഫ് കൂട്ടിച്ചേർത്തു. എന്നാൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് അഷ്റഫിന്റെ ആരോപണങ്ങൾ നിഷേധിച്ചു. കൈയോടെ പിടികൂടിയപ്പോൾ അഷ്‌റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്നും തങ്ങളാണ് സ്ഫോടക വസ്തു വാങ്ങി തന്നതെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ശ്രീരാജ് പറഞ്ഞു.

വാർത്ത കാണാം:


Similar Posts