< Back
Kerala
സാംസ്ക്കാരിക പ്രവർത്തകർക്കിടയിൽ ഭിന്നതക്ക് തുടക്കമിട്ടത് എം.എൻ കാരശ്ശേരി; എം.എൻ കാരശ്ശേരിക്കെതിരെ അശോകൻ ചെരുവിൽ
Kerala

സാംസ്ക്കാരിക പ്രവർത്തകർക്കിടയിൽ ഭിന്നതക്ക് തുടക്കമിട്ടത് എം.എൻ കാരശ്ശേരി; എം.എൻ കാരശ്ശേരിക്കെതിരെ അശോകൻ ചെരുവിൽ

Web Desk
|
11 Feb 2026 12:50 PM IST

'കെ. സച്ചിദാനന്ദനെ കാണാൻ പോയത് വിവാദം അവസാനിപ്പിക്കാനല്ല. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ'

തൃശൂർ: എം.എൻ കാരശ്ശേരിക്കെതിരെ പ്രതികരണവുമായി സാഹിത്യ അക്കാ​ദമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ. സാംസ്ക്കാരിക പ്രവർത്തകർക്കിടയിൽ ഭിന്നതക്ക് തുടക്കമിട്ടത് എം.എൻ കാരശ്ശേരിയാണ്. 2021 മുതൽ അദ്ദേഹം അത് തുടർന്ന് വരികയാണ്. ഇടതുപക്ഷത്തെ നന്നാക്കാനും കോൺ​ഗ്രസ് തകരാതിരിക്കാനും എൽഡിഎഫിനെ അധികാരത്തിൽ നിന്ന് മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്. ബിജെപിക്ക് പകരം നിൽക്കുന്ന കക്ഷി കോൺ​ഗ്രസ് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് പണ്ട് എ.കെ ആന്റണിയാണ് പറഞ്ഞിരുന്നത്. എം.എൻ കാരശ്ശേരി ഇപ്പോഴുമത് പിൻപറ്റുകയാണെന്നും അശോകൻ ചെരുവിൽ പറഞ്ഞു.

സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനെ കാണാൻ പോയത് വിവാദം അവസാനിപ്പിക്കാനല്ല. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനാണ് പോയത്. ഇടക്കിടക്ക് എഴുത്തുകാരെ പോയി കാണാറുണ്ട്. അദ്ദേഹം പറഞ്ഞത് ജനാധിപത്യം എന്ന സങ്കൽപ്പത്തെ കുറിച്ചാണ്. ലെനിന്റെ വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും അശോകൻ ചെരുവിൽ പറഞ്ഞു.

Similar Posts