
കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടന്‍
|കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
അതേസമയം, തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യപിച്ചാൽ തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎമ്മും സിപിഐയും.സിപിഎം അഞ്ചുമണിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതിനിടെ, തൃശൂരിൽ ചേരുന്ന ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റ്യോഗത്തിൽ നിന്ന് കെ.പി.മോഹനൻ വിട്ടുനിന്നു. സംസ്ഥാന പ്രസിഡന്‍റ് ശ്രേയസ് കുമാറിന്റെ നേതൃത്വത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ മുന്നണി മാറ്റമാണ് പ്രധാന അജണ്ട.
അതേസമയം, യുഡിഎഫ് സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴും ഉഭയകക്ഷി ചർച്ചകൾ തുടരുകായണ്. ലീഗുമായുള്ള ചർച്ച കൊച്ചിയിൽ ഇന്ന് രാവിലെ നടന്നു. തിരുവനല്ല സീറ്റിന്റെ കാര്യത്തിൽകേരള കോൺഗ്രസ് ജോസഫിൽ തർക്കം തുടരുകയാണെന്നും യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ പോലും പൂർത്തിയായിട്ടില്ലെന്നും ജോസഫ് എം പുതുശ്ശേരി തുറന്നടിച്ചു.