< Back
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപംനല്‍കാന്‍ സിപിഎം, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്‌
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപംനല്‍കാന്‍ സിപിഎം, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്‌

Web Desk
|
13 March 2026 7:13 AM IST

നേരത്തെ സ്ഥാനാർഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കി ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികക്കെതിരെ ചിലയിടങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

പട്ടികയിൽ മാറ്റമുണ്ടാകില്ലെങ്കിലും വിമർശനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പ്രധാനപ്പെട്ട നേതാക്കന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാറ്റം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം പൂർണമായാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് പട്ടിക പ്രസിദ്ധീകരിക്കും. ജി. സുധാകരനോട് സ്വീകരിക്കേണ്ട സമീപനവും ഇന്നത്തെ സെക്രട്ടേറിയറ്റിൽ ചർച്ചയ്ക്ക് വരും. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പുറത്തുപോയ മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Similar Posts