
നിയമസഭാ തെരഞ്ഞെടുപ്പ്:ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഫെബ്രുവരിയിൽ; തിരക്കിട്ട നീക്കവുമായി ദേശീയ നേതൃത്വം
|സിറ്റിംഗ് സീറ്റിലേയും സംവരണ മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഫെബ്രുവരി ആദ്യവാരം പുറത്തിറക്കാൻ തിരക്കിട്ട നീക്കവുമായി ദേശീയ നേതൃത്വം.മുന്നൊരുക്കത്തിൻ്റ ഭാഗമായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗം ഡൽഹിയിൽ ഉച്ചയ്ക്ക് ശേഷം നടക്കും. സിറ്റിംഗ് സീറ്റിലേയും സംവരണ മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക.
പാലക്കാട് ,തൃപ്പൂണിത്തുറ ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനില്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബു നേതൃത്വതത്തെ അറിയിച്ചു.എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിൽ സീറ്റ് ഉറപ്പിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിച്ചേക്കും. ജയ സാധ്യത കണക്കിലെടുത്ത് ഘടകകക്ഷികളുമായി സീറ്റ് വെച്ചു മാറുന്ന കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും.
തൃശൂർ,പാലക്കാട് ജില്ലകൾക്ക് പുറത്ത് രമ്യാ ഹരിദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളിലെ സംവരണ മണ്ഡലങ്ങൾ ഇതിനായി ആലോചിക്കുന്നുണ്ട്.