< Back
Kerala

Kerala
നിയമസഭ കയ്യാങ്കളി കേസ്; തടസ്സ ഹരജികളിൽ വിധി ഇന്ന്
|6 Sept 2021 6:56 AM IST
തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക
നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹരജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹരജികളിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹരജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.