< Back
Kerala

Kerala
നിയമസഭ സമ്മേളനം 25 മുതൽ; സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന്
|10 Jan 2024 9:08 PM IST
25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും
തിരുവനന്തപുരം: ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. 25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും.
സർക്കാറുമായി ഉടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും.