< Back
Kerala

Kerala
കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു
|26 Sept 2023 7:28 AM IST
പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ വീട്ടിൽ കയറികുത്തി കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷിനെ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം ഏഴരയോടെ സോണിയുടെ വീട്ടിലെത്തിയ മഹേഷ് സോണിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വാതിലടച്ചിരുന്ന മഹേഷിനെ പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നേരത്തെ ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്നും തുടർന്നാണ് രാത്രിയോടെ വീട്ടിലെത്തി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.