< Back
Kerala

Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണം: ഹൈക്കോടതി
|21 Feb 2022 7:17 PM IST
23 ന് മുന്‍പ് നിയമനത്തിലെ പുരോഗതി അറിയിക്കണം
കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിലെ സുരക്ഷാ വീഴ്ചയില്‍ ഹൈക്കോടതിയുടെ ഇടപെടൽ. മാനസികാരോഗ്യ കേന്ദത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണംമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 23 ന് മുന്‍പ് നിയമനത്തിലെ പുരോഗതി അറിയിക്കണം. അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
10 ദിവസത്തിനുള്ളില്‍ നാല് അന്തേവാസികള്‍ കുതിരവട്ടത്ത് നിന്നും ചാടിപ്പോയിരുന്നു. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു.