< Back
Kerala
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Web Desk
|
12 Aug 2022 9:42 AM IST

സി.പി.എം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ആക്രമണം

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ചു. സി.പി.എം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു.

ഇന്നലെ രാത്രി മണികണ്ഠവയലിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു യൂണിറ്റ് മണികണ്ഠവയല്‍ എന്ന പ്രദേശത്ത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. സി.പി.എം പഞ്ചായത്തംഗം ബൈജു വിജയൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസടുത്തത്. ഭവനഭേദനം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അതിർത്തി തർക്കമാണ് സംഘർഷത്തിന് കാരണമെന്നു പൊലീസ് വ്യക്തമാക്കി. പരിക്കുകൾ ഗുരുതരമല്ലെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.



Similar Posts