< Back
Kerala
തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; യുവതി കസ്റ്റഡിയില്‍
Kerala

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു; യുവതി കസ്റ്റഡിയില്‍

Web Desk
|
30 May 2021 6:14 PM IST

വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന

തിരുവനന്തപുരം കോരാണിയിൽ യുവാവിന് കുത്തേറ്റു. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. പൊലീസിനോട് കുത്തേറ്റ നിധീഷിന്റെ മൊഴി ഇങ്ങനെയാണ്.

നിധീഷിനെ രശ്മി എന്ന യുവതിയും ഭർത്താവും കൂടി സമീപത്തെ ഒരു കടയിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും ചേർന്ന് കുത്തുകയായിരുന്നു. നിധീഷിന്റെ പരിക്ക് സാരമുള്ളതാണ്. ഇതിന്‍റെ പിന്നിലെ കാരണത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


Similar Posts