< Back
Kerala

Kerala
മൂന്നുവയസുകാരന്റെ മേൽ ചൂടുചായ ഒഴിച്ചയാൾക്കെതിരെ കേസ്
|28 Jun 2024 11:02 AM IST
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനായ കുടപ്പനക്കുന്ന് സ്വദേശി ഉത്തമനെതിരെയാണ് കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചയാൾക്കെതിരെ കേസ്. കുടപ്പനക്കുന്ന് സ്വദേശി ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇയാൾ.
മനഃപൂർവം ദേഹോപദ്രവമേൽപ്പിക്കൽ, ഐപിസി 324, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവം വാർത്തയായതിന് പിന്നാലെയാണ് കേസെടുത്തതെന്നാണ് ആക്ഷേപം.
മദ്യലഹരിയിൽ ഇയാൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്.