< Back
Kerala
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
Kerala

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

Web Desk
|
9 Aug 2021 11:38 AM IST

തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനാണ് വെട്ടേറ്റത്

തിരുവല്ല കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രസിഡന്‍റ് കെ.ജി സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആക്രമണമുണ്ടായത്. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനാണ് വെട്ടേറ്റത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.



Related Tags :
Similar Posts