< Back
Kerala
Police
Kerala

കോഴിക്കോട്ട് പൊലീസുകാർക്ക് നേരെ ആക്രമണം; എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്, ജീപ്പ് അടിച്ചു തകർത്തു

Web Desk
|
26 Dec 2023 11:24 AM IST

ആക്രമണം നടത്തിയ നാലു പേരെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ എസ്ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. പരിക്കേറ്റ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ അബ്ദുൽസലാം,പൊലീസുകാരായ രജീഷ്,ബിജു എന്നിവരാണ് ചികിത്സയിലുള്ളത്.ആക്രമണം നടത്തിയ നാലു പേരെ കസ്റ്റഡിയിലെടുത്തു. സുബിൻ,കെ.എം ബിജീഷ്,അജേയ്,അതുൽ തുടങ്ങിയവരാണ് കസ്റ്റിഡിയിലുള്ളത്. ഇവർ ചേളന്നൂർ കാക്കൂർ വെസ്റ്റ്ഹിൽ സ്വദേശികളാണ്.

യാത്രക്കാരെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് പ്രതികൾ അക്രമിച്ചത്. പൊലീസ് ജീപ്പും പ്രതികൾ അടിച്ചു തകർത്തു. യാത്രക്കാരെ തടഞ്ഞുനിര്‍ത്തി പണം ചോദിക്കുന്നതായി നാട്ടുകാര്‍ തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്.തുടര്‍ന്നാണ് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രതികള്‍ പൊലീസിന് നേരെ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു.


Related Tags :
Similar Posts