< Back
Kerala

Kerala
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചാരായ വാറ്റ് സംഘത്തിന്‍റെ ആക്രമണം
|30 May 2021 8:50 PM IST
റെയിഡിന് എത്തിയപ്പോഴായിരുന്നു തെൻമല സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്
കൊല്ലം തെന്മലയിൽ വ്യാജവാറ്റുകാരുടെ മർദ്ദനത്തിൽ പൊലീസുകാർക്ക് പരിക്ക്. തെന്മല എസ.ഐ സി.ഐ അടക്കമുള്ള പോലീസ് സംഘമാണ് വ്യാജ മദ്യ ലോബിയുടെ മർദ്ദനത്തിനിരയായത്. തെന്മല ഒറ്റക്കൽ പാറക്കടവിൽ വാസുവും മകൻ അനിലും ചാരായം വാറ്റുന്നു എന്നുള്ള രഹസ്യ വിവരം ലഭിച്ച തെന്മല എസ്‌ഐ ഷാലുവും സി.ഐ റിച്ചാർഡ് വർഗീസും അടങ്ങിയ പൊലീസ് സംഘം എത്തുമ്പോൾ ഏകദേശം അഞ്ചു പേരടങ്ങിയ സംഘം വാറ്റുന്നതാണ് കണ്ടത്. പൊലീസിനെ കണ്ട വാറ്റുകാർ മുളകുപൊടി എറിഞ്ഞതിന് ശേഷം പൊലീസ് സംഘത്തെ മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു നേതൃത്വം നൽകിയ വാസുവും മകൻ അനിലും നിരവധി കേസുകളിൽ പ്രതികളാണെന്ന് സി.ഐ റിച്ചാർഡ് വർഗീസ് പറഞ്ഞു. പ്രതികളിൽ ഒരാളായ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.