< Back
Kerala

Kerala
കാരക്കോണത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം; 11 പേർക്കെതിരെ കേസ്
|12 Sept 2022 1:03 PM IST
ഗ്രേഡ് എസ്‌ഐ സുരേഷ് കുമാർ, സിപിഒമാരായ അനീഷ്, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം: കാരക്കോണത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. ഗ്രേഡ് എസ്.ഐക്കും സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെ കേസെടുത്തു.
വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് എത്തിയത്. എന്നാൽ പൊലീസിനെ അക്രമിച്ച പ്രതികൾ ലാത്തി ഒടിച്ചുകളയുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. ഗ്രേഡ് എസ്‌ഐ സുരേഷ് കുമാർ, സിപിഒമാരായ അനീഷ്, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.