< Back
Kerala
വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസ്
Kerala

വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസ്

അഹമ്മദലി ശര്‍ഷാദ്
|
16 Jan 2026 4:32 PM IST

ജനുവരി 12ന് രാത്രിയാണ് കിരണിന് മർദനമേറ്റത്‌

കൊല്ലം: വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിന്റെ കാര്യംപറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദ്ദിക്കുകയുമാ യിരുന്നു.

കിരണിന്റെ മൊബൈൽ ഫോണുമായി യുവാക്കൾ കടന്നുകളഞ്ഞു. ജനുവരി 12ന് രാത്രിയോടെയായിരുന്നു സംഭവം. അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ശൂരനാട് പൊലീസ് അറിയിച്ചു.

സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭർത്താവ് കിരൺകുമാറിന് സുപ്രിംകോടതിയാണ് ജാമ്യം നൽകിയത്. വിസ്മയയെ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ വീട്ടിൽ 2021 ജൂൺ 21നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 100 പവൻ സ്വർണം, ഒരേക്കർ ഭൂമി, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ് കാർ എന്നിവയാണ് വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത്. ആറുമാസം തികയും മുമ്പ് കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടതായും വിസ്മയയെ മർദിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചിരുന്നു.

Similar Posts