< Back
Kerala
പൊലീസുകാരിക്കുനേരെ പൊലീസുകാരൻ്റെ അതിക്രമം; കേസ്
Kerala

പൊലീസുകാരിക്കുനേരെ പൊലീസുകാരൻ്റെ അതിക്രമം; കേസ്

Web Desk
|
15 Nov 2025 1:41 PM IST

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് സംഭവം

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരൻ്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. പാറാവ് ജോലിക്ക് ശേഷം വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ സീനിയർ സിപിഒ നവാസിൻ്റെ അതിക്രമം നടത്തുകയായിരുന്നു.

പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെ ചവറ സ്വദേശിയായ സിപിഒ നവാസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. ഡെപ്യൂട്ടേഷനിൽ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നവാസ്.

ഡ്യൂട്ടി കഴി‍ഞ്ഞ് വിശ്രമമുറിയിലേക്ക് പോകുന്ന സമയത്ത് ഇയാൾ മോശമായി പെരുമാറുകയും കടന്ന് പിടിക്കുകയും ചെയ്തു എന്നാണ് പരാതി.

Similar Posts