< Back
Kerala

Kerala
അഴിയൂരിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്
|7 May 2024 3:45 PM IST
ആറോളം നായകൾ കുട്ടിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു
കോഴിക്കോട്: അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലെ വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറോളം നായകൾ ആദ്യം കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത കെട്ടിടത്തിലേക്ക് കയറി രക്ഷപ്പെട്ടു. അതിനു ശേഷം വീണ്ടും നായകൾ കുട്ടിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. അഴിയൂർ പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും ഇതിന് അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.