< Back
Kerala
തിരൂരങ്ങാടിയിലും വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ പരാക്രമം
Kerala

തിരൂരങ്ങാടിയിലും വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ പരാക്രമം

Web Desk
|
14 May 2023 10:58 AM IST

ചേലേമ്പ്ര സ്വദേശി റഫീക്കാണ് ആശുപത്രിയിലെത്തിച്ചപ്പോൾ ബഹളം വെച്ചത്. ചേലേമ്പ്രയിൽ വീട്ടിൽ അതിക്രമം നടത്തിയതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

മലപ്പുറം: വൈദ്യപരിശോധനക്കായി എത്തിച്ച പ്രതി ആശുപത്രിയിൽ പരാക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ചേലേമ്പ്ര സ്വദേശി റഫീക്കാണ് ആശുപത്രിയിലെത്തിച്ചപ്പോൾ ബഹളം വെച്ചത്. ചേലേമ്പ്രയിൽ വീട്ടിൽ അതിക്രമം നടത്തിയതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി ലഹരിക്ക് അടിമയാണെന്നാണ് നിഗമനം. ഇയാളുടെ കൈകൾ ബന്ധിച്ചാണ് പൊലീസ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. ഇന്നലെയും സമാനമായ രീതിയിൽ കൊല്ലത്ത് വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്.

ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസർജൻമാരും ഓടിമാറിയതിനാലാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിശോധനാ ടേബിൾ ഇയാൾ ചവിട്ടി മറിച്ചിട്ടു. മൂന്ന് പൊലീസുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഡോക്ടർമാരോട് കയർത്തു നിൽക്കെ തന്നെ വൈദ്യപരിശോധന പൂർത്തിയാക്കണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്.


Similar Posts