< Back
Kerala

Kerala
റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്കെതിരെ ആക്രമണം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു
|28 Nov 2021 3:44 PM IST
കല്ലെറിഞ്ഞും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലയിൽ ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
കോഴിക്കോട് പയ്യോളിയിൽ പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ ലിഷയെ ആക്രമിച്ച കേസിൽ അഞ്ച് നാട്ടുകാരുൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് ലിഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. കല്ലെറിഞ്ഞും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലയിൽ ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. വഴിവെട്ടുന്നതിനെ തുടർന്ന് ഏറെനാളായി തർക്കങ്ങൾ ഉണ്ട്.