< Back
Kerala
Youth found dead in Kannur
Kerala

പൊന്നാനിയിൽ എ.ഐ.വൈ.എഫ് നേതാവിനെതിരെ ആക്രമണം; പിന്നിൽ അഞ്ചംഗ ലഹരി മാഫിയ

Web Desk
|
23 Aug 2024 11:52 PM IST

ആക്രമണത്തിന് പിന്നിൽ ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചതിൻ്റെ വൈരാ​ഗ്യം

മലപ്പുറം: പൊന്നാനിയിൽ എ.ഐ.വൈ.എഫ് നേതാവിനെതിരെ ആക്രമണമുണ്ടായി. .മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിനെയാണ് ആക്രമിച്ചത്. പൊന്നാനി കർമ റോ‍ഡിലാണ് ആക്രമണം നടന്നത്. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു സംഭവം.

കണ്ടാലറിയാവുന്ന അഞ്ചംഗ ലഹരി മാഫിയ സംഘമാണ് പിന്നിലെന്ന് പരിക്കേറ്റ മാജിദ് പറഞ്ഞു. മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് മാജിദ് പറയുന്നത്. മാജിദിന്റെ മുഖത്തും കഴുത്തിനുമാണ് പരിക്കേറ്റത്. സംഘത്തിലെ നിരവധി പേർ ക്രിമിനൽ കേസുകളിലടക്കം പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം.

Related Tags :
Similar Posts