< Back
Kerala
ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം
Kerala

ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം

Web Desk
|
25 Dec 2022 12:02 PM IST

മദ്യപിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കുട്ടികൾ പറഞ്ഞു.

മലപ്പുറം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കുട്ടികൾ പറഞ്ഞു. പട്ടികയും വടിയും ഉപയോഗിച്ചാണ് കുട്ടികളെ ആക്രമിച്ചത്. വാടകക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Posts