< Back
Kerala
ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദിച്ചു
Kerala

ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദിച്ചു

Web Desk
|
26 Jun 2021 6:20 PM IST

സംഭവത്തിൽ ബാലുശ്ശേരി സ്വദേശിയായ ശ്രീരാഗ്, ഭാര്യ അശ്വതി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദിച്ചതായി പരാതി. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലുശ്ശേരി സ്വദേശിയായ ശ്രീരാഗ്, ഭാര്യ അശ്വതി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

രണ്ടു ദിവസമായി യുവതിയെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് ആർആർടി പ്രവർത്തകർ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതി ബാത്ത്‌റൂമിലാണെന്നായിരുന്നു സഹോദരന്റെ ഭാര്യ മറുപടി നൽകിയത്. എന്നാൽ, ഇവർക്ക് സംശയം തോന്നിയപ്പോൾ വീട്ടിൽ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് അവശനിലയിൽ യുവതിയെ കണ്ടെത്തിയത്.

യുവതിയെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖത്ത് മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ശാരീരികമായ മർദനത്തിനു പുറമെ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമാണ് പീഡനത്തെക്കുറിച്ച് പൊലീസിൽ വിവരമറിയിച്ചത്.

Similar Posts